Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/velinall/public_html/connection.php on line 2
CONTENTIMAGE
asddsadad
Jai Sree ram
വെളിനല്ലൂർ ഫെസ്റ്റ് 2019 : വെളിനല്ലൂരിന്റെ പൈതൃകം കാത്തു സൂക്ഷിക്കാനും .ക്ഷേത്ര ഐതീഹ്യം നിലനിർത്താനും' കൈവിട്ടു പോയ വെളിനല്ലൂർ മണൽവാണിഭത്തിന്റെ യശസ്സ് തിരിച്ച് കൊണ്ടുവരാനും ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ രോഹിണിയോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് "മഹാമേള " നടത്തുന്നു' ഏപ്രിൽ 6 മുതൽ 15 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ഈ മേളയിൽ 75 ൽപ്പരം സ്റ്റാളുകളും, അമ്യൂസ്മെന്റ് പാർക്ക് 'കുട്ടികളുടെ ബോട്ടിംഗ്, പുരാവസ്തു ശേഖരപ്രദർശനം അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകൾ അണിനിരത്തി കൊല്ലം ജില്ലയിലെ ഏറ്റവും വലിയ മേളയ്ക്ക് വെളിനല്ലൂർ ശ്രീരാമ ക്ഷേത്രപരിസരം സാക്ഷിയാവാൻ പോവുകയാണ് .ഈ വലിയ മേളയിലേക്കു് എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
രോഹിണി ഉത്സവം 2019 (ഏപ്രിൽ 6 മുതൽ 15 വരെ): വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉപദേവനായ ഇണ്ടിളയപ്പന്‍റെ തിരു: ഉത്സവമാണ് മീനമാസത്തിലെ രോഹിണി ഉത്സവം. സ്വയംഭൂവായ ഇണ്ടിളയപ്പനാണ് ഇവിടുത്തെ ആദ്യത്തെ പ്രതിഷ്ഠ. ഇണ്ടിളയപ്പന്‍റെ തിരു:ഉത്സവത്തോട് കൂടിയാണ് ഇവിടുത്തെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നിരവധി ഐതിഹ്യങ്ങള്‍ക്ക് പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്നേ ദിവസം തലയാട്ടംകളി , മുടിയാട്ടംകളി, ഭരതംകളി , കോല്‍കളി തുടങ്ങിയ പുരാതന നാട്ടു കലകള്‍ ഇപ്പോഴും നടത്തി വരുന്നു. ക്ഷേത്രത്തിലെ തൊട്ടു തീണ്ടല്‍ ചടങ്ങിന്‍റെ ഭാഗമായി ഇസ്ലാം മതക്കാരുടെ മത്സ്യ വില്‍പ്പന മതസൗഹാര്‍ദത്തിന്‍റെ ഉദാത്ത പ്രദീകമായി നിലകൊള്ളുന്നു. പഴമയുടെ തനിമ നില നിര്‍ത്തി പോരുന്ന ഈ ആചാരനുഷ്ടാനങ്ങളില്‍ പങ്കു കൊള്ളുവാന്‍ ഏവരെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.
ശ്രീരാമനവമി (2019 ഏപ്രിൽ 25 ഞായര്‍)
ശ്രീരാമനവമി (2018 മാര്‍ച്ച് 25 ഞായര്‍)
Next 10 Records