Upadevathakal

ഇണ്ടിളയപ്പന്‍ ക്ഷേത്രം

ഇണ്ടിളയപ്പന്‍ ക്ഷേത്രം ശ്രീരാമ ക്ഷേത്രത്തിന്‍റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു. ഇണ്ടിളയപ്പന്‍ പ്രതിഷ്ട്ടയാണ് ഇവിടുത്തെ സ്വയം ഭൂവായ ആദ്യ ക്ഷേത്രം. മീനത്തിലെ കാര്‍ത്തിക മുതല്‍ 8 ദിവസത്തെ നായ്‌ വെയ്പ്പ് ഉത്സവം. ഈ രോഹിണി ഉത്സവ നാളില്‍ വെളുപ്പിന് ഇവിടെ മുസ്ലിം സമുദായക്കാര്‍ മത്സ്യ വ്യാപാരം നടത്തുന്നു. ഈ അപൂര്‍വമായ ആചാരം കേരളത്തില്‍ ഇവിടെ മാത്രമാണ് ഉള്ളത്. അന്നേ ദിവസം ഉപ്പും, ചുണ്ണാമ്പും വാങ്ങുന്ന ആചാരവും ഉണ്ട്. അന്നേ ദിവസം എല്ലാ മതസ്ഥര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഭരണി നാളില്‍ വേടര്‍ സമുദായക്കാരുടെ പൊങ്കാല, കാര്‍ത്തിക നാളില്‍ കുറവര്‍ സമുദായക്കാരുടെ തലയാട്ടം കളി എന്നിവയും ഉണ്ട്. വെളാര്‍ സമുദായക്കാര്‍ കളി മണ്ണ് കൊണ്ട് നായ്‌ രൂപമുണ്ടാക്കി ശ്രീകോവിലില്‍ ഏല്‍പ്പിക്കുന്ന ചടങ്ങ് ഉള്ളത് കൊണ്ടാണ് ഇത് നായ്‌ വെയ്പ്പുല്സവമായി അറിയപ്പെടുന്നത്.

ഹനുമാന്‍ ക്ഷേത്രം

ശ്രീരാമ ദാസനായ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് വശത്ത് ചൈതന്യവനായി കുടികൊള്ളുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നതിനു മുന്‍പ് 50 മീറ്റര്‍ ദൂരത്തിലാണ് ഹനുമാന്‍ ക്ഷേത്രം. ഹനുമാന്‍ സ്വാമിയെ തോഴുതിട്ടേ ശ്രീരാമസ്വാമിയെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. എത്ര ദുഷ്ക്കരമായ കാര്യങ്ങളിലും തന്‍റെ ഭക്തനെ സഹായിക്കുന്ന ഹനുമാന്‍സ്വാമിയ്ക്ക് വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ഭക്ത ജനങ്ങള്‍ എത്തി കാര്യപ്രാപ്തി നേടിയതില്‍ സന്തോഷിച്ച് വടമാല, വെറ്റിലമാല, നാരങ്ങ വിളക്ക് എന്നിവ ധാരാളം സമര്‍പ്പിക്കാറുണ്ട്.

നാഗരാജ ക്ഷേത്രം

ക്ഷേത്ര മുറ്റത്ത് ആദ്യം കാണുന്നത് നാഗരാജാ ക്ഷേത്രമാണ്. അപൂര്‍വ ശക്തിയുള്ള നാഗരാജാവ്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ശ്രീകോവിലില്‍ നാഗരാജാവ് കുടികൊള്ളുന്നുള്ളൂ എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. അത്രയും ഉഗ്രമൂര്‍ത്തിയായ സ്വരൂപമാണ് ഇവിടെയുള്ളത്. ദേവപ്രശ്നത്തില്‍ ക്ഷേത്രം തന്ത്രി ശീവേലിക്ക് തൂവുമ്പോള്‍ ഒരു സര്‍പ്പം അത് തടസ്സപ്പെടുത്തിയെന്നും അതിന്‍റെ ആവശ്യം മനസ്സിലാക്കിയ തന്ത്രി ആ സര്‍പ്പത്തെ ശ്രീകോവില്‍ കെട്ടി അതില്‍ കുടിയിരുത്തി എന്നുമാണ് പറയപ്പെടുന്നത്. കന്നി മാസത്തിലെ ആയില്യം ഇവിടെ വളരെ പ്രാധാന്യമുള്ളതാണ്.

ദേവി ക്ഷേത്രം

ഉഗ്ര ശക്തി സ്വരൂപിണിയായ ദേവി ക്ഷേത്രത്തിന്‍റെ തെക്ക് - കിഴക്ക് ഭാഗത്തായി കുടികൊള്ളുന്നു.

മാടസ്വാമി

മാടസ്വമി ക്ഷേത്രത്തിന്‍റെ തെക്ക് - പടിഞ്ഞാറു ഭാഗത്തായി ഭാഗത്തായി കുടികൊള്ളുന്നു.

ഗണപതി ഭാഗവാന്‍

സര്‍വ്വ വിഘ്നങ്ങളും അകറ്റാന്‍ ശ്രീമഹാഗണപതി ക്ഷേത്രത്തിന്‍റെ നാലമ്പലത്തിനു ഉള്ളില്‍ തെക്ക് - പടിഞ്ഞാറു ഭാഗത്തായി കുടി കൊള്ളുന്നു.

സരസ്വതി ദേവി

അഭിഷ്ട്ട കാരിണി ശ്രീ സരസ്വതി ദേവി നാലമ്പലത്തിനു ഉള്ളില്‍ വടക്ക് - പടിഞ്ഞാറു ഭാഗത്തായി കുടി കൊള്ളുന്നു.