ക്ഷേത്രചാരങ്ങള്‍

ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു യഥാവിധി സ്നാനം ചെയ്തു ശുദ്ധിയുള്ള വസ്ത്രം ധരിച്ചു നാമ ജപത്തോടെ ക്ഷേത്രത്തിലേക്ക് നീങ്ങുക. ആദ്യം ആല്‍മരത്തിനു ഏഴ്‌ പ്രദക്ഷിണം വയ്ക്കുക.

പ്രദക്ഷിണം എന്നാല്‍ പ്ര -സര്‍വ്വഭയ നാശനം, ദ - മോക്ഷ ദായകം, ക്ഷി - ലോകനാശനം, ണം - ഐശ്വര്യപ്രദം.

നമ്മുടെ സപ്തശരീരങ്ങളിലും പ്രണോര്‍ജം നിറയ്ക്കാന്‍ ഇത് പോലെ പുണ്യമായ മറ്റൊരു കാര്യവുമില്ല . മൂലത്തില്‍ ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും സങ്കല്‍പ്പിക്കപ്പെടുന്ന ആലില്‍ നിന്നാണ് ഈശ്വര ചൈതന്യം തുടങ്ങുന്നത്.പ്രദക്ഷിണ വിധി പ്രകാരം കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വ്വഭിഷ്ട്ട ദായകവും സായഹ്ന കാലത്ത് ചെയ്യുന്നത് എല്ലാ പാപങ്ങളെയും ഹനിക്കുന്നതും അര്‍ദ്ധരാത്രിയില്‍ ചെയ്യുന്നത് മുക്തിപ്രദവുമത്രെ. ഇതനുസരിച്ച് ഗണപതിയ്ക്ക് ഒരു പ്രദക്ഷിണവും സൂര്യനു രണ്ടും ശിവന് മൂന്നും വിഷ്ണുവിനും ദേവിക്കും നാലും സ്വയം ഭൂ ആഗമത്തില്‍ ഇരുപത്തിയൊന്നു പ്രദക്ഷിണം ഉത്തമം.

ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാ പാപങ്ങള്‍ മുഴുവന്‍ നശിക്കുമെന്നും രണ്ടാമത്തേത് കൊണ്ട് ദേവനെ ആരാധിക്കുവാന്‍ ആധികാരിയകുമെന്നും മൂന്നാമത്തെത്‌ കൊണ്ട് ഭോഗസുഖങ്ങള്‍ മുക്തി നേടുമെന്നുമാണ് മൂന്നു പ്രാവശ്യം വലം വെയ്ക്കുന്നതിന്‍റെ വിശദാംശം. ബലിക്കല്ലില്‍ സ്പര്‍ശിക്കാതെ പുറമേ കൂടി വേണം പ്രദക്ഷിണം വെയ്ക്കാന്‍. ക്ഷേത്രങ്ങള്‍ പ്രപഞ്ച ശരീരത്തിന്‍റെയും വൃഷ്ടിശരീരത്തിന്‍റെയും പ്രത്യക്ഷ പ്രതീകങ്ങള്‍ തന്നെയാണ്. പ്രധാന ദേവതയെയും ഉപദേവതമാരെയും ക്ഷേത്രങ്ങളില്‍ യഥാവിധി മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമുണ്ടയിതീരും എന്നാണ് ശാസ്ത്രവിധി.

ക്ഷേത്രദര്‍ശനം

നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് മുപ്പതു ഡിഗ്രി ചരിഞ്ഞു നിന്ന് തൊഴണം. ദേവചൈതന്യം വിഗ്രഹത്തില്‍ നിന്നും നമ്മിലേക്ക്‌ സര്‍പാകൃതിയിലാണ് വരിക. കൈ കാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു (ഹൃദയത്തിന്‍റെ പ്രദീകമായി) ഭക്തന്‍ താനും ദേവനുമായി മാനസികമായ ഒരു ഏകീഭാവം കൈവരത്തക്ക രീതിയില്‍ കണ്ണുകളടച്ചു ജ്ഞാനശ്ലോകം ജപിച്ചു ഈശ്വര ദര്‍ശനം നടത്തണം. സ്തൂലമായ ഭാഷയില്‍ തന്‍റെ സമ്പൂര്‍ണമായ ജീവിതകുസുമത്തെ ആരാധ്യദേവനെ സമര്‍പ്പിച്ചു മുക്തിപദമണയുകയാണ് നാം ചെയ്യുന്നത്. പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം ഭ്രമണം ചെയ്യുന്നു. ശരീരബലം നല്‍കുന്ന ഭൂമിശക്തി ചെറുവിരല്‍ വഴിയും, പ്രാണവികാരബലമേകുന്ന ജലശക്തി മോതിര വിരല്‍ വഴിയും, മനോബലം നല്‍കുന്ന അഗ്നി ശക്തി നടു വിരല്‍ വഴിയും, ബോധബലം നല്‍കുന്ന വായു ശക്തി ചെറുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു.

നമസ്കാരം

പുരുഷന്മാര്‍ക്ക് ദണ്ഡനമസ്കാരവും സ്ത്രീകള്‍ക്ക് ശിരസ്സ്‌, കാല്‍മുട്ട്, പാദങ്ങള്‍ ഇവ നിലം തൊടുന്ന പഞ്ചാമ്ഗനമസ്ക്കാരവുമാണ് ഉത്തമം. ഒറ്റ സംഖ്യയാണ് നമസ്കാരസംഖ്യ. കണ്ണുകള്‍ ഇറുക്കി അടച്ചു മനസ്സ് ഏകാഗ്രമാക്കി കൈകള്‍ ശിരസ്സിനു മേലെ പിടിച്ചു നമസ്കരിക്കണം.

ദീപാരാധന

ദീപം അഥവാ വിളക്ക് ആഗ്നേയാംശത്തിന്‍റെ സമര്‍പ്പണമാണ്‌. ദീപദര്‍ശനത്തില്‍ ഭക്തന്‍ പങ്കാളിയാകുന്നതോടെ, തന്നെ ബാധിച്ചിരിക്കുന്ന ദുഖത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.

പുഷ്പമാല്യം

പുഷ്പാവൃതമായ മാല ആകാശഭൂതപ്രതീകമാകയാല്‍ സര്‍വ്വ ഭൗതിക സുഖങ്ങളെയും പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

ധാര

അഗ്നിസ്വരൂപനായ ദേവനെ (ശിവന്‍) നിരന്തരമായ ധാര കൊണ്ട് അമൃതമയമായ അവസ്ഥയിലേക്ക് ഉയര്‍ത്തുന്ന ഈ ക്രിയയില്‍ പങ്കു കൊള്ളുന്ന ഭക്തന്‍റെ കര്‍മ്മഭലമായി വിവിധ രോഗങ്ങളില്‍ നിന്നും ദുഖങ്ങളില്‍ ദുഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു.