തൃക്കൊടിയേറ്റ് മഹോത്സവം 2014

രാമായണത്തിലെ നിരവധി ഐതീഹ്യങ്ങൾക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നതും ഈശ്വര സാക്ഷത്കാരത്തിന്‍റെ മൂർത്തി മദ്ഭാവവുമായ തെക്കൻ കേരളത്തിലെ അതിപ്രശസ്തമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ 10 ദിവസത്തെ തൃക്കൊടിയേറ്റ് മഹോത്സവം 2014 ഏപ്രിൽ 23 നു തൃക്കൊടിയേറി 2014 മേയ് 2 ആറാട്ടോട് കൂടി സമാപിക്കുകയാണ്. ക്ഷേത്രാചാരങ്ങൾക്ക് പരമ പ്രാധാന്യം നൽകിക്കൊണ്ട് ക്ഷേത്രകലകളും ആധുനിക കലകളും ഉൾപ്പെടുത്തിയിട്ടുള്ള ഉത്സവ പരിപാടികളിൽ പങ്കു കൊള്ളാൻ ഏവരെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.