രോഹിണി മഹോത്സവം 2014

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അതി പ്രശസ്തമായ രോഹിണി മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉപദേവനായ ഇണ്ടിളയപ്പന്‍റെ തിരു: ഉത്സവമാണ് മീനമാസത്തിലെ രോഹിണി ഉത്സവം. സ്വയംഭൂവായ ഇണ്ടിളയപ്പനാണ് ഇവിടുത്തെ ആദ്യത്തെ പ്രതിഷ്ഠ. ഇണ്ടിളയപ്പന്‍റെ തിരു:ഉത്സവത്തോട് കൂടിയാണ് ഇവിടുത്തെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നിരവധി ഐതിഹ്യങ്ങള്‍ക്ക് പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്നേ ദിവസം തലയാട്ടംകളി , മുടിയാട്ടംകളി, ഭരതംകളി , കോല്‍കളി തുടങ്ങിയ പുരാതന നാട്ടു കലകള്‍ ഇപ്പോഴും നടത്തി വരുന്നു. ക്ഷേത്രത്തിലെ തൊട്ടു തീണ്ടല്‍ ചടങ്ങിന്‍റെ ഭാഗമായി ഇസ്ലാം മതക്കാരുടെ മത്സ്യ വില്‍പ്പന മതസൗഹാര്‍ദത്തിന്‍റെ ഉദാത്ത പ്രദീകമായി നിലകൊള്ളുന്നു. പഴമയുടെ തനിമ നില നിര്‍ത്തി പോരുന്ന ഈ ആചാരനുഷ്ടാനങ്ങളില്‍ പങ്കു കൊള്ളുവാന്‍ ഏവരെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു.